പ്രസംഗ മത്സരവും സയൻസ് എക്സിബിഷനും

0
213

ജിദ്ദ: ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഘടന (ഫോസ) ജിദ്ദ ചാപ്റ്റർ  ജിദ്ദയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി  പ്രസംഗ മത്സരവും സയൻസ് എക്സിബിഷനും സംഘടിപ്പിച്ചു. ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. 
സയൻസ് എക്സിബിഷൻ ഡോ. ആമിനയും പ്രസംഗ മത്സരം പി.എം അമീർ അലിയും ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ അഷ്‌റഫ് മേലേവീട്ടിൽ അധ്യക്ഷത വഹിച്ചു. 
ജനറൽ സെക്രട്ടറി ജമാൽ നാസർ പരപ്പനങ്ങാടി സ്വാഗതം പറഞ്ഞു. നിയ സുനീർ ഖിറാഅത്ത്​ നടത്തി.  ട്രഷറർ നാസർ ഫാറൂഖ് നന്ദി പറഞ്ഞു . കലാ പരിപാടികൾ സി എം അഹമ്മദ് നിയന്ത്രിച്ചു. 
 സയൻസ് എക്‌സിബിഷനിൽ അൽ വുറൂദ് ഇൻറർനാഷനൽ സ്കൂളിലെ ഷാനിന് റൂമി, ഷാഹിമ ഷിറിൻ, കിജ്‌റ എന്നിവർ ഒന്നാം സ്ഥാനം നേടി.
 ഇന്ത്യൻ സ്കൂളിലെ അൻഷു ഷിബു, അദ്നാൻ, നന്ദൻ എന്നിവർ രണ്ടാം സ്ഥാനവും അഹ്‌ദാബ് സ്കൂളിലെ സ്​റ്റിൻസി, ജുമാന, ഉസ്‌മ എന്നിവർ മൂന്നാം സ്ഥാനവും നേടി.
  പ്രസംഗ മത്സരത്തിൽ ഇന്ത്യൻ സ്കൂളിലെ പ്രതിപാൽ കൗർ ഒന്നാം സ്ഥാനവും ആലിയ ജിഫ്‌റി രണ്ടാം സ്ഥാനവും നോവൽ സ്കൂളിലെ അലാന അനീസ് മൂന്നാം സ്ഥാനവും നേടി.  
 ഡോ.രാജു മേനോൻ ‘ന്യൂറോ സയൻസ് മനുഷ്യ ജീവ​​െൻറ രക്ഷക്ക്’ എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തി. അസൈൻ ഇല്ലിക്കൽ, മജീദ് നഹ, സുനീർ, കെ.ടി.എ മുനീർ , ഷാജി അരിമ്പ്രത്തൊടി, ഇസ്മായിൽ മാസ്​റ്റർ, അബ്്ദുറബ് എന്നിവർ  സമ്മാനങ്ങൾ വിതരണം ചെയ്തു.
 41 വർഷത്തെ പ്രവാസം  കഴിഞ്ഞ്​ നാട്ടിലേക്ക്  മടങ്ങുന്ന ഫോസ മുൻ പ്രസിഡൻറ്​ മജീദ് പൊന്നാനിക്ക്  ഉപഹാരം നൽകി.
നൗഫൽ , ഷാനവാസ് , കെ.ടി അബൂബക്കർ, മജീദ് പൊന്നാനി , അഡ്വ. ഷംസുദ്ദീൻ, റസാഖ് എന്നിവർ ആശംസ നേർന്നു.
മുബാറക്, മൻസൂർ എടവണ്ണ, മുംതാസ്, ആശ ഷിജു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആർമിന കൗസർ, അഫ്രാ ഷെറിൻ എന്നിവർ അവതാരകരായിരുന്നു.  

LEAVE A REPLY

Please enter your comment!
Please enter your name here